കല്ലമ്പലം:- പന്ത്രണ്ട് ദിവസം നീണ്ടുനിന്ന കെടിസിടിയുടെ നബിദിനാഘോഷ പരിപാടികൾക്ക് പ്രാർത്ഥനാ സമ്മേളനത്തോടെ സമാപനം കുറിച്ചു. ഈ മാസം പത്താം തീയതി കെടിസിടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ കടുവയിൽ അങ്കണത്തിൽ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ നബിദിനാഘോഷത്തിന് തുടക്കമായത്.
ദുആ സമ്മേളനം, ദീപാലങ്കാരം, മദ്രസാ അറബിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായുള്ള കലാസാഹിത്യമത്സരങ്ങൾ, നബിദിന സന്ദേശ സദസ്സ്, മൗലൂദ് പാരായണം തുടങ്ങിയവയും നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങുകളോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാസമ്മേളനം കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള ഉദ്ഘാടനംചെയ്തു കെടിസിടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അധ്യക്ഷനായിരുന്നു.
പ്രാർത്ഥനാ സദസ്സിന് കെടിസിടി ഭാരവാഹികളായ ഡോ.പി ജെ നഹാസ്, എ എം എ റഹീം, എ നഹാസ്, എം എസ് ഷഫീർ, എസ് നൗഷാദ്, മുഹമ്മദ് ഷെഫീഖ്, എ താഹ, ജെ ബി നവാസ്, മുനീർ മൗലവി, ഐ മൻസൂറുദ്ദീൻ, എ ഷാഹുദിൻ, യു. അബ്ദുൽഖലാം, എസ് നഹാസ്, അബ്ദുൽ റഷീദ്, നവാസ് മൈലാടുംപാറ തുടങ്ങിയവർ നേതൃത്വം നൽകി. കടുവയിൽ അബൂബക്കർ മൗലവി, അൻസാരീ ബാഖവി, താജുദ്ദീൻ മന്നാനി, നസറുള്ളാ മൗലവി, അബ്ദുൽ റഹിം മൗലവി, അബ്ദുൽ ബാസിത് മന്നാനി, ഡോ.അസുറുദ്ദീൻ എന്നിവർ നബിദിന സന്ദേശം നൽകി.