കലാഭവൻമണിയുടെ നാടൻപാട്ടു പഠനം “മണിത്താളം” കവർപ്രകാശനം ഗുരുവായൂരിൽ നടന്നു

Jan 12, 2024

ആറ്റിങ്ങൽ: കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനപുസ്തകം “മണിത്താള”ത്തിന്റെ പുതിയ കവർ പ്രകാശനം നടന്നു. സാംസ്ക്കാരിക പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ജനറൽസെക്രട്ടറിയുമായ പുതൂർ രമേഷ്കുമാർ പ്രകാശനംനിർവ്വഹിച്ചു. നാടക, ചലച്ചിത്ര, ഗാനരചയിതാവ് രാധാകൃഷണൻ കുന്നുംപുറം എഴുതിയ “മണിത്താളം” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങുന്നത്.

ഗുരുവായൂർ, തീരഭൂമി ബുക്ക് സ്റ്റാളിൽ നടന്ന ചടങ്ങിൽ കലാനികേതൻ കലാകേന്ദ്രം
കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ, എഴുത്തുകാരൻ രാധാകൃഷ്ണൻ കുന്നുംപുറം, സുജാത തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS