മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

Oct 30, 2023

seena

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

cake tower new
LATEST NEWS