പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 16-ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ജനത്തിരക്കും ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
‘വംശീയ കലാപം അടങ്ങട്ടെ’; മണിപ്പുര്‍ സെന്‍സസ് 2027 ഏപ്രില്‍ വരെ നിര്‍ത്തിവച്ചു
ഇംഫാല്‍: മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിട്ടു....


















