പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ യാത്ര തിരിച്ചു. 24 അംഗ കേരളാ ടീമിൽ 7 പേരും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ ആണ്. ഫെമിദ, ഫിദ, ചിത്ര, അസിൻ, സിദ്ധാർത്ഥ്, നിധിൻ, ദേവസൂര്യ എന്നിവരാണ് കേരളാ ടീമിൽ ഇടം നേടിയ ആറ്റിങ്ങൽ കരാട്ടെ താരങ്ങൾ.
കഴിഞ്ഞ മാസം തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് ഇവർക്ക് കേരളാ സ്കൂൾ ടീമിൽ ഇടം ലഭിച്ചത്. ഇവരിൽ ഫിദ, ചിത്ര, സിദ്ധാർത്ഥ്, നിധിൻ, ദേവസൂര്യ എന്നിവർ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലും ഫെമിദ അവനവഞ്ചേരി ഹൈസ്ക്കൂളിലും അസിൻ നഗരൂർ നെടുംപറമ്പ് ഹയർ സെക്കൻ്ററി സ്കൂളിലും ആണ് പഠിക്കുന്നത്. ജനുവരി 5 മുതൽ 13 വരെയാണ് ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ്.

















