ആറ്റിങ്ങൽ: കരവാരം വി എച്ച് എസ് എസിൽ സ്കിൽ ഷെയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മധൂസൂദനൻ നായർ അധ്യക്ഷനായി. മാനേജർ സുരേഷ് ജി, പ്രിൻസിപ്പൽ സിന്ധു ബി, ഉല്ലാസ്കുമാർ, വത്സല, നവാസ്, ഷാജിത് എം, റീമ, ഷമീന, രാജേഷ് സി ആർ, രാജേഷ് ആർ പി, ഗോകുൽ ദാസ്, മനേഷ് വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്കിൽ ഷെയർ പദ്ധതിലേയ്ക്ക് തിരുവനന്തപുരം ജില്ലയിലെ 41 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 5 സ്കൂളുകളിൽ ഒന്നാമത് എത്തിയിരിയ്ക്കുകയാണ് കരവാരം വി എച്ച് എസ് എസ്.

















