ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23ന് ആരംഭിച്ച് മാർച്ച് രണ്ടിന് സമാപിക്കും.
ഫെബ്രുവരി 23, 27 എന്നീ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും. ഫെബ്രുവരി 26നു രാവിലെ 8.30നു ആറ്റിങ്ങൽ പൊങ്കാല, മാർച്ച് 2 നു ഉച്ചയ്ക്ക് 3 മണിയ്ക്ക് തിരു ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8നും 9നും മദ്ധ്യേ നടക്കുന്ന തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. തിരു മഹോത്സവത്തിന്റെ ഭാഗമായി നൃത്ത വിസ്മയം, കരോക്കെ ഗാനമേള, നാടകം വാഴ്‌വേമായം, സംഗീത സദസ്സ്, ഗാനമഞ്ജരി തുടങ്ങിയവയും സംഘടിപ്പിക്കും.