മക്കള്‍ക്ക് നേട്ടവും കോട്ടവും; ജയം ഉറപ്പാക്കി യെഡിയൂരപ്പയുടെ മകന്‍; പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ലീഡ്

May 13, 2023

seena

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിഎസ് വിജേന്ദ്ര ശികാരിപുരിയില്‍ മുന്നില്‍. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്എ ഇഖ്ബാല്‍ ഹുസൈന്‍ 9,690 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വിജേന്ദ്രയുടെ ലീഡ് എണ്ണായിരത്തിലധികമാണ്. ചിത്താപ്പുരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്.

cake tower new
LATEST NEWS