‘ബീഫും പൊറോട്ടയും കിട്ടിയില്ല’; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം

Apr 7, 2025

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെ എത്തിച്ചു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന് ശ്രീധരന്‍ വാശി പിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഇതിനിടയില്‍ എസ്ഐ കെ വി പ്രദീപനും സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

LATEST NEWS
കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന്...

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍...

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. സെന്‍സര്‍...