ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ. പിന്നാലെയാണ് ഭീകരനെ വധിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതു തീവ്രവാദി ഗ്രൂപ്പിലാണ് അംഗമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.
ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു
ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്കൂൾ ബസ്സും ടാങ്കർ ലോറിയും...


















