ആറ്റിങ്ങൽ: ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായാണ് തൃക്കാർത്തിക ദിനത്തിൽ വിളക്ക് കെണിയൊരുക്കിയത്. നഗരസഭാ കൃഷിഭവനും കൊടുമൺ പാടശേഖര സമിതിയും സംയുക്തമായാണ് അഞ്ചര ഹെക്ടർ ഏലായിൽ പദ്ധതി നടപ്പിലാക്കിയത്. വിളകളെ കീടങ്ങളിൽ നിന്ന് രക്ഷിച്ച് കർഷകർ നേരിടുന്ന പ്രതിന്ധി പരിഹരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ കൃഷി നടപ്പിലാക്കിയ ആദ്യത്തെ തരിശ് രഹിത പട്ടണവും ആറ്റിങ്ങലാണ്. കീട നിയന്ത്രണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നഗരത്തിലെ നെൽപാടങ്ങളിൽ വിളവെടുപ്പ് വരെ വിളക്ക് കെണിയൊരുക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.

അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു
അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി...