കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2024 ജൂലൈ 20,21 തീയതികളിൽ നേമത്ത് വച്ച് നടക്കുകയാണ്. ഇതിന്റെ ഭാഗമായി കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സംസ്കാരിസമ്മേളനവും കവിയരങ്ങും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏര്യാ പ്രസിഡന്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ വിഭു പിരപ്പൻകോട്, സി.പി.ഐ. എം ഇടയ്ക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി ബി രാജീവ്, കെ.എസ്.കെ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഇടയ്ക്കോട് മേഖലാ ചെയർമാൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
മുദാക്കൽ മേഖലാ സെക്രട്ടറി എൻ സോമൻ സ്വാഗതവും എര്യാ ട്രഷറർ റ്റി സന്തോഷ് നന്ദിയും പറഞ്ഞു. കേരള നാടകം സംഗീത അക്കാഡമി അവാർഡ് നേടിയ വിഭു പിരപ്പൻകോടിനേയും എസ് എസ് എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വരേയും മുതിർന്ന കർഷകത്തൊഴിലാളികളേയും എര്യാ സെക്രട്ടറി ആദരിച്ചു.

















