പുസ്‌തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

Oct 12, 2026

seena

മലയാള വേദിയുടെ 243- മത് പ്രതിമാസ സാഹിത്യ കൂട്ടായ്‌മയുടെ ഭാഗമായി പുസ്‌തക പ്രകാശനവും കവിയരങ്ങും നടന്നു. നോവലിസ്‌റ്റ് കാർത്തു ആർ.ജി. യുടെ ‘മഴയ്ക്കപ്പുറം’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്‌ത കവിയും എഴുത്തുകാരനുമായ ഓരനെല്ലൂർ ബാബു നിർവഹിച്ചു. കടക്കാവൂർ സർക്കിൾ ഇൻസ്പെക്ർ പ്രൈജു പുസ്‌തകം സ്വീകരിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ ശ്രീനാഥ് അധ്യക്ഷനായി. ശ്രീകണ്‌ഠൻ കല്ലമ്പലം സ്വാഗതം ആശംസിച്ചു. ഡോക്ടർ പ്രിയ സുനിൽ നോവൽ അവതരണം നടത്തി. രാമചന്ദ്രൻകരവാരം, ഡോക്ടർ അഞ്ജനപ്രതീഷ്, ഡോക്ടർ അശോക് ശങ്കർ, മധുസൂദനക്കുറുപ്പ്, താഹിർ കല്ലമ്പലം എന്നിവർ ആശംസകൾ നേർന്നു. നോവലിസ്‌റ്റ് കാർത്തു ആർ. ജി. മറുപടി പ്രസംഗം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ മടവൂർ സുരേന്ദ്രൻ, എ.കെ.നിസാർ പള്ളിക്കൽ, അയിലം വസന്തകുമാരി, രണിത. കെ, ആലങ്കോട് ദർശൻ, രമ്യ കെ.എസ്., അനിൽ പൂതക്കുഴി, പ്രസേന സിന്ധു, മുത്താന സുധാകരൻ, ശ്രീകണ്‌ഠൻ കല്ലമ്പലം, ശ്രീകുമാരി ഓച്ചിറ, ഷീന രാജീവ്, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

ചടങ്ങിൽ കവിയും എഴുത്തുകാരനുമായ ഓരനെല്ലൂർ ബാബുവിനെയും കടക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രൈജുവിനെയും എഴുത്തുകാരി ഉപഹാരങ്ങൾ നൽകി ആദരിച്ചു. നോവലിസ്‌റ്റ് കാർത്തു.ആർ.ജി.യെ മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...