സാഹസിക ടൂറിസത്തിന് മാറ്റുകൂട്ടാൻ കായിക്കരയിൽ കയാക്കിങ്

Oct 21, 2022

seena

കായിക്കരയിലെ ജ​ല സാ​ഹസി​ക ടൂ​റി​സമായ കയാക്കിങ് യാത്രക്ക് പ്രിയമേറുന്നു. അഞ്ചുതെങ്ങ് കായിക്കര കായലിലെ സാഹസിക കയാക്ക്​ സവാരിയാണ് സാഹസിക ടൂറിസത്തിന് മാറ്റ് കൂട്ടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിചയ സമ്പന്നരെ ഉൾപ്പെടുത്തിയാണ് കയാക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരം പ്രകൃതി സൗഹൃദ ഉല്ലാസ യാത്രകൾ അഞ്ചുതെങ്ങിന്റെ ടൂറിസം സാധ്യതകൾക്ക് ഇതിനോടകംതന്നെ പൊൻ തൂവലായ് മാറികഴിഞ്ഞിരിക്കുകയാണ്.

കയാക്ക് എന്നത് ഒരുതരം ചെറിയ നൗകകളാണ്. വെള്ളത്തിനു മുകളിലൂടെ ഇത്തരം നൗകകൾ തുഴഞ്ഞുള്ള മത്സരത്തെയാണ് കയാക്കിങ് എന്ന് പറയുന്നത്. വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്. കയാക്കിന്റെ ഫ്രെയിം നിർമ്മിക്കാൻ അവർ തടിയും ചിലപ്പോൾ തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

ആദ്യ കാലങ്ങളിൽ ഇത്തരം നൗകകൾ വേട്ടയാടലിനും മീൻപിടുത്തത്തിനുമായിരുന്നു നിർമ്മിച്ചിരുന്നത്. 1950 കളിൽ ഫൈബർഗ്ലാസ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. പിന്നീട് PVC രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി.
1970 കളിൽ യു‌എസിൽ ഒരു മുഖ്യധാരാ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ, പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്. കേരളത്തിൽ 2013 മുതൽ മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ് എന്നപേരിൽ കയാക്കിങ് ചാംപ്യൻഷിപ്പ് നടന്നുവരുന്നുണ്ട്.

നിലവിൽ കായിക്കരയിൽ 500 മുതൽ 1000 രൂപ വരെയാണ് മണിക്കൂറുകൾക്ക് ടൂറിസ്റ്റ്കളിൽ നിന്നും ഈടാക്കുന്നത്. കായിക്കരയിൽ നിന്ന് ആരംഭിച്ച് പൊന്നും തുരിത്തു വഴിയാണ് സാഹസിക യാത്രയ്ക്കായുള്ള ട്രാക്ക്. രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയാണ് സമയം. സ്വയം തുഴഞ്ഞു പോകുന്ന കയാക്കുകൾ കായിക്കര ക്യാൻ ഫ്ലൈ അഡ്വെഞ്ചർ എന്ന സ്ഥാപനമാണ് ഒപ്പറേറ്റ് ചെയ്യുന്നത്.​ അ​തി​സു​ര​ക്ഷ​യി​ലാ​ണ് ജ​ല​യാ​ത്ര ന​ട​ത്തു​ന്ന​ത്.

വിശദവിവരങ്ങൾക്ക്
994-693-1671

cake tower new
LATEST NEWS