കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു

Oct 15, 2021

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെയും, ആശാൻ ഗ്രന്ഥ ശാലയുടെയും നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. കാലത്ത് ഏഴുമണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

ശ്രീനാരായണ ഗുരു സർവ കലാശാല സിൻഡികേറ്റ് അംഗം ഡോ. എം. ജയപ്രകാശ്, കൊല്ലം എസ് എൻ കോളേജിൽ നിന്നും മലയാളം പ്രൊഫസർ ആയി വിരമിച്ച ഡോ. ബി ഭുവനേന്ദ്രൻ എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി. ലൈജു, ശ്യാമ പ്രകാശ് എന്നിവർ നേത്ര്വത്വം നൽകി.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.

LATEST NEWS