കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു. കാലത്ത് ഏഴുമണിക്ക് വിദ്യാരംഭ ചടങ്ങ് ആരംഭിക്കും. മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ, ഡോ.ബി.ജയപ്രകാശ്, ഡോ. എം. ജയപ്രകാശ്, ഡോ. ബി ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, രാമചന്ദ്രൻ കരവാരം എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുന്നത്.

പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ...