കായിക്കര നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങും ധനസഹായ വിതരണവും സംഘടിപ്പിച്ചു

Oct 2, 2021

അഞ്ചുതെങ്ങ് കായിക്കര നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങും ധന സഹായ വിതരണവും സംഘടിപ്പിച്ചു.

കായിക്കര ആശാൻ സ്മാർക ഓപ്പൺ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വർക്കല ശിവഗിരി മഠം ബ്രഹ്മ ശ്രീ വിദ്യാനന്ദ സ്വാമിയുടെ അദ്യക്ഷതയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ അഞ്ചുതെങ്ങിലെ കാർഷിക മേഖലയിലെ കൃഷിഭവന്റെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് കൃഷി ഓഫീസർ സീമ വിയെ മെമോന്റോ നൽകി ആദരിച്ചു.

പ്രശസ്ത പ്രൊഫഷണൽനാടക നടനും സംവിധായകനുമായ വക്കം ശ്രീ സുധി, ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ കോവിഡ് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഏർപ്പെട്ട് നാടിന് അഭിമാനമായി മാറിയ ഡോക്ടർ ആർദ്ര സജി, മുൻ പ്രവാസി അഡ്വക്കറ്റ് ജി ധാരമ്മരാജനേയും , ജീവ കാരുണ്യ പ്രവർത്തനനങ്ങൾ കണക്കിലെടുത്ത് നന്മ പ്രവാസി കൂട്ടായ്മ അംഗം സുഭാഷിനെയും ആദരിച്ചു.

തുടർന്ന് കിടപ്പ് രോഗികൾക്കുള്ള ധനസഹായവും കൈമാറി. ചടങ്ങിൽ നന്മ പ്രവാസി കൂട്ടായ്മ അംഗം മിനിൽകുമാർ സ്വാഗതവും സുധീഷ സന്തോഷ്‌ കൃതജ്ഞത രേഖപെടുത്തി.

LATEST NEWS
വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി...