കഴക്കൂട്ടം കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്ക് വന്നു. നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപ വർദ്ധിപ്പിച്ചാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. കാർ ജീപ്പ് വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് ഇനിമുതൽ 155 രൂപ കൊടുക്കണം. ചെറിയ ചരക്ക് വാഹനങ്ങൾക്ക് 245, ബസ് ട്രക്ക് തുടങ്ങിയവയ്ക്ക് 520 രൂപ എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ചാർജ്.
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍
കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം...


















