കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചിറയിൻകീഴ്‌ താലൂക്ക് സമ്മേളനം നടന്നു

Nov 25, 2021

ചിറയിൻകീഴ്‌: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KCSPA) ചിറയിൻകീഴ്‌ താലൂക്ക് സമ്മേളനം ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമു ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എം.കെ.രാധാകൃഷ്ണ്ണൻ അദ്ധ്യക്ഷനായി. സംഘടനയിൽ വന്ന പുതിയ അംഗങ്ങളെജില്ലാ പ്രസിഡൻ്റ് എം.ഉമാചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എ.അബ്ദൽ സലാം, എൻ.പങ്കജാഷൻ എന്നിവർ പൊന്നാട ചാർത്തി വരവേറ്റു.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വിജയൻ, നഗരൂർ SCB പ്രസിഡൻ്റ് എ.ഇബ്രാഹിം കുട്ടി, ആറ്റിങ്ങൽ Town സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.മുരളീധരൻ, വി.വിജയകുമാർ (ജില്ലാ സെക്രട്ടറി KCEU), എസ്.സുരേഷ് കുമാർ (പ്രസിഡൻ്റ് KCEF), സംഘടന ജില്ലാ സെക്രട്ടറി സി.അരവിന്ദാക്ഷൻ, Nശ്രീനിവാസൻ, ഗിരീശൻ, എസ്‌.രാജേന്ദ്രപ്രസാദ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് ആശംസ പ്രസംഗം നടത്തി.

താലൂക്ക് സെക്രട്ടറി കാര വിള പ്രകാശ് റിപ്പോർട്ടും എൻ.ദേവദാസ് (ട്രഷറർ) വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന പെൻഷൻകാർക്ക് 6 മാസത്തിലൊരിയ്ക്കൽ പരിഷ്ക്കരിച്ചുനൽകുന്ന പോലെ സഹകരണ പെൻഷൻകാർക്കും ക്ഷാമബത്ത അനുവദിയ്ക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചുപ്രമേയം പാസാക്കി.യോഗത്തിൽ ചന്ദ്രശേഖരൻ നായർ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ: എം.കെ.രാധാകൃഷ്ണൻ (പ്രസിഡൻ്റ്)
കാരവിള പ്രകാശ് (സെക്രട്ടറി)
ചന്ദ്രശേഖരൻ നായർ (ട്രഷറർ)

LATEST NEWS
‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്....

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക...