അതിഥി തൊഴിലാളി കുടുംബത്തിന് നേരെ ആക്രമണം: പ്രതികളെ പിടികൂടി

Nov 23, 2021

കടയ്ക്കാവൂർ: അതിഥി തൊഴിലാളി കുടുംബത്തിന് നേരെ പൈശാചികമായി ആക്രമണം നടത്തിയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി കടയ്ക്കാവൂർ. കഴിഞ്ഞദിവസം മണനാക്ക് പെരുങ്കുളം കാവുവിള റോഡിൽ സരസ്വതി യിൽ 40 വർഷമായി താമസിച്ചു വരുന്ന തമിഴ്നാട് സ്വദേശിയും സമീപപ്രദേശങ്ങളിൽ പാൽ കറവ നടത്തി ഉപജീവനം കഴിച്ചു വന്ന കറുപ്പസ്വാമി (63 ) മകനും ഓട്ടോ ഡ്രൈവറുമായ ബിജു (39) ഭാര്യ രാസാത്തി (34 ) എന്നിവർക്ക് നേരെയാണ് കഴിഞ്ഞദിവസം രാവിലെ ഒൻപത് മണിയോടെ ആക്രമണമുണ്ടായത്.

രാവിലെ പാൽ കറക്കാൻ പോകുന്നവഴിക്കു മണനാക്കിൽ വച്ചാണു രണ്ടംഗസംഘം കറുപ്പസ്വാമിയെ വഴിയിൽ തടഞ്ഞു മർദിച്ചവശനാക്കിയത്. ദേഹമാസകലം മർദനമേറ്റ് റോ ഡിൽ കുഴഞ്ഞുവീണ കറുപ്പസ്വാമിയുടെ കൈകളിലൊന്നു അടിച്ചൊടിക്കുകയും ചെയ്തു.

പുലർച്ചെ പെരുംകുളം സ്വദേശികളായ നാസർ, ശേഖർ എന്നു വിളിപ്പേരുള്ള ഷാജി എന്നിവർ കറുപ്പസ്വാമിയുടെ വീട്ടിലെത്തി വീടിനുസമീപം പാർക്കുചെയ്തിരുന്ന ബിജുവിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും എതിർത്ത ബിജുവിന്റെ ഭാര്യ രാസാത്തിയെ ഭീഷണിപ്പെടുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു.

പാൽകറക്കാൻ വീടിനുപുറത്തിറങ്ങിയാൽ അനുഭവിക്കുമെന്നു കറുപ്പസ്വാമിയെ ഭീഷണിപ്പെടുത്തി. തുടർന്നു വീടിന്റെ സോപാനം മാരകായുധമുപയോഗിച്ചു തകർത്തു. ഗുരുതരമായി പരുക്കേ കറുപ്പസ്വാമിയെ നാട്ടുകാർ ചേർന്നാണു ചിറയിൻകീഴ് താലൂ ക്കാശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷ വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്ക ങ്ങളാണു അക്രമത്തിൽ കലാശി ച്ചതെന്നു കടയ്ക്കാവൂർ എസ് എച്ച് ഒ വി.അജേഷ് അറിയിച്ചു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒന്നാംപ്രതി നാസറിനെ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഷാജിയെ വർക്കല മുതൽ പോലീസ് പിന്തുടർന്നെങ്കിലും പെരും കുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പകൽ മുഴുവൻ ഒളിവിൽ കഴിഞ്ഞതിനുശേഷം രാത്രി മലപ്പുറത്തേക്ക് കടക്കുവാൻ ആയിരുന്നു പ്രതിയുടെ ഉദ്ദേശം. രണ്ടാംപ്രതി ഷാജി മുൻപും പല കേസിൽ പ്രതിയും ഗുണ്ടാ പശ്ചാത്തലമുള്ള ആളുമാണ്. പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയതിൽ ആണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാൻ സാധിച്ചത്. ഒന്നാംപ്രതി നാസറിന്റെ സഹോദരിയുടെ മകനാണ് ആണ് രണ്ടാംപ്രതി ശേഖരൻ എന്ന് വിളിക്കുന്ന ഷാജി. പ്രതി കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയും വാഹനവും. രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു

SHO അജേഷ് K, SI ദിപു S S, നാസിറുദ്ധീൻ K. S മഹീൻ. B ASI ശ്രീകുമാർ , ജയകുമാർ , SCPO ജ്യോതിഷ് V. V , CPO സുജിൻ , സന്തോഷ് CPO സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...