കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

Jun 25, 2024

seena

ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്‌നാണ് വിധി പ്രസ്താവിച്ചത്. അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാനപ്പെട്ട പല വസ്തുതകളും കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിഎംഎല്‍എ കേസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഇരട്ട വ്യവസ്ഥകള്‍ പാലിച്ചല്ല കെജരിവാളിന് ജാമ്യം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തെ കെജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി പക്ഷപാതപരമായി പെരുമാറുകയാണെന്നും, കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ട് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തതിനെതിരെ അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി വന്ന ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് സുപ്രീംകോടതി മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് കെജരിവാളിന്റെ ഹര്‍ജി നാളെ പരിഗണിക്കും.

cake tower new
LATEST NEWS
കേരളം കുംഭമേള 2027: ലക്ഷങ്ങള്‍ തിരുനാവായയിലെത്തും, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ആനന്ദവനം ഭാരതി

കേരളം കുംഭമേള 2027: ലക്ഷങ്ങള്‍ തിരുനാവായയിലെത്തും, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ആനന്ദവനം ഭാരതി

മലപ്പുറം: 2027ല്‍ തിരുനാവായയില്‍ നടക്കാനിരിക്കുന്ന കേരളം കുംഭമേളയെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍...

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...