രണ്ട് പല്ല് കൊഴിഞ്ഞ നിലയിൽ; കേണിച്ചിറയിൽ കൂട്ടിലായ കടുവയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങൾ

Jun 24, 2024

seena

വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയുടെ മുൻവശത്തെ രണ്ട് പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃ​ഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണിത്.

താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങുയിത്. മയക്കു വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുൻപേ കടുവ കൂട്ടിലായി. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഞായറാഴ്ച നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...