കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു

Dec 1, 2021

മണമ്പൂർ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മണമ്പൂർ ഗ്രാമപഞ്ചായന്നും കൂടി ഉൾപ്പെടുത്തിയതോടെ അനുബന്ധിച്ച് കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മണമ്പൂർ കവലയൂർ ഗുരുമന്ദിരം ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാനത്തുടനീളം അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരഗ്രാമം പദ്ധതിയിലൂടെ ഒരു പ്രദേശത്തിന്റെനാളികേര സമൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തെങ്ങ് മലയാളികളുടെ വികാരമാണ്. ഉരുക്കുവെളിച്ചെണ്ണയുടെ സാധ്യത മനസ്സിലാക്കി കുടുംബശ്രീ പ്രവർത്തകർ ഉരുക്കു വെളിച്ചെണ്ണ യൂണിറ്റുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിയെടുത്താൽ മാത്രമേ വിലക്കയറ്റം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു. എം എൽ എ ഓ എസ് അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ നഹാസ് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ വിശദീകരണം പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എം രാജു വിശദീകരിച്ചു.

കാർഷിക ഉപകരണങ്ങളുടെ വിതരണം, കേര കർഷകർക്കുള്ള ധനസഹായവിതരണം, കർഷകർക്ക് ആവശ്യമുള്ള വളം വിതരണം, തെങ്ങിൻ തൈ വിതരണം,ജനകീയാസൂത്രണ വ്യക്തിഗത ആനുകൂല്യങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു . മണമ്പൂർ ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ പ്രദേശത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് 43750 ഓളം തെങ്ങും തൈകൾആണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് ഇതോടൊപ്പം തെങ്ങിൻ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം, ജൈവ വിള നിർമാണ യൂണിറ്റ്, തെങ്ങിന് ആവശ്യമായ രാസവളം, കീടനാശിനി, കേടുവന്ന തെങ്ങ് മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങും തൈകൾ നടീൽ, തെങ്ങിൻ തോട്ടങ്ങളിൽ ഇടവേള കൃഷിക്ക് പ്രോത്സാഹനം തുടങ്ങിയ വിവിധ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിക്കൊണ്ട് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് എസ് ഷാജഹാൻ. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രേമ വല്ലി നന്ദി അറിയിച്ചു. ഇതോടൊപ്പം കർഷകർക്കുള്ള കാർഷിക വിജ്ഞാന സദസ്സ് പരിശീലന ക്ലാസും നടന്നു.. ക്ലാസിൽ പങ്കെടുത്തവർക്ക് സൗജന്യ പച്ചക്കറി തൈ നൽകി. ഇതോടൊപ്പംതന്നെ കർഷകർക്ക് ഉദ്ഘാടന നഗരിയിൽ മൊബൈൽ മണ്ണ് മണ്ണ് പരിശോധിക്കാനുള്ള അവസരവും സജ്ജീകരിച്ചിരുന്നു

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...