സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

Nov 18, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി.

കഴിഞ്ഞ ദിവസം പവന്‍ വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

അമേരിക്കയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

LATEST NEWS
ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

ഡല്‍ഹി: ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരരുടെ വൈറ്റ് കോളര്‍ മൊഡ്യൂള്‍ പദ്ധതിയിട്ടത്...