സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Dec 28, 2024

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 57,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7135 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ഏഴുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...