തിരുവനന്തപുരം: ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നാളെ ഉച്ചയ്ക്ക് 2.30ന് തമ്പാനൂർ മാഞ്ഞാലിക്കുളം ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ നടക്കും. ഹാൾ മാർക്കിങ് ബോധവത്കരണവും ജി എസ് ടി പരിശോധനയും എന്ന വിഷയത്തിൽ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജില്ലാ വർക്കിങ് പ്രസിഡന്റ് രത്നകലാ രത്നാകരൻ ആദ്യക്ഷത വഹിക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ബി ഗോവിന്ദൻ ഉത്ഘാടനം ചെയ്യും. പി കെ ഗണേഷ്, കെ സുരേന്ദ്രൻ കൊടുവള്ളി, അഡ്വ എസ് അബ്ദുൽ നാസർ, വി എസ് കണ്ണൻ ശരവണ, ജയിംസ് ജോസ്, ഷിന്റോ റഫെൽ, ബിജു ഗോപിനാഥൻ തുടങ്ങി വ്യാപാര പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മെക്സിക്കൻ വനിതാ ഡിജെയെ പലവട്ടം പീഡിപ്പിച്ചു; മുംബൈയിൽ ഇവന്റ് മാനേജർ അറസ്റ്റിൽ
മുംബൈയിൽ മെക്സിക്കൻ വനിതാ ഡിജെയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 31 കാരിയായ യുവതിയുടെ പരാതിയിൽ 35...