രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം

Oct 29, 2026

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. പരമ്പരാഗത പ്രദര്‍ശന സമയക്രമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട്, മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാനാണ് കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. മേളയുടെ ഉദ്ഘാടന, സമാപന ദിവസങ്ങള്‍ ഒഴികെയുള്ള ആറു ദിവസങ്ങളില്‍ വിവിധ വേദികളിലായി രാവും പകലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 11 മുതല്‍ 18 വരെ തിരുവനന്തപുരത്താണ് 31-ാമത് ഐഎഫ്എഫ്‌കെ നടക്കുന്നത്

മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ ഹബ്ബായി മാറും. മുതിര്‍ന്ന പൗരന്മാര്‍, ഉദ്യോഗസ്ഥര്‍, യുവജനങ്ങള്‍ എന്നിവരുടെ സൗകര്യാര്‍ഥം രാവിലെ 7 മണിക്ക് അടക്കം പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ വേദികളിലും ദിവസേന ശരാശരി രണ്ട് ഷോകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്താനും അക്കാദമി ആലോചിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രഭാതസവാരിക്കൊപ്പം തിയേറ്ററിലെത്തി സിനിമ ആസ്വദിച്ച് മടങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അര്‍ദ്ധരാത്രിയിലെ ഷോകള്‍ ജെന്‍ സികള്‍ അടക്കമുള്ള യുവ സിനിമാപ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്.

ജനക്കൂട്ടവും നീണ്ട വരികളും നിയന്ത്രിക്കുന്നതിനും, കൂടുതല്‍ ആളുകള്‍ക്ക് പ്രമുഖ ചിത്രങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നതിനുമാണ് സമയമാറ്റമെന്ന് അക്കാദമി ചെയര്‍മാന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. സുരക്ഷാകാര്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വേദികളിലും മുഴുവന്‍ സമയം പ്രദര്‍ശനം നടത്താന്‍ സാധ്യമല്ല. പ്രധാന വേദി 24 മണിക്കൂറും സജീവമായി നിലനിര്‍ത്താനാണ് തീരുമാനം. നിശാഗന്ധി അടക്കമുള്ള മറ്റ് വേദികളിലെ പ്രദര്‍ശന സമയവും നീട്ടുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇതിനായി പൊലീസിന്റെ അനുമതി ഉള്‍പ്പെടെ ലഭിക്കേണ്ടതുണ്ട്. നിലവില്‍ വൈകിട്ട് രണ്ട് ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

LATEST NEWS
‘വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം’; പുകഴ്ത്തി അഭിഷേക് ശർമ

‘വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം’; പുകഴ്ത്തി അഭിഷേക് ശർമ

ഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക്...