ശമ്പളം എവിടെ? കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു; ഉറപ്പ് പറഞ്ഞ തിയതി ഇന്ന് അവസാനിക്കും

Aug 22, 2023

seena

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞ തിയതി ഇന്ന് അവസാനിക്കും. ജൂലൈയിലെ ശമ്പളം ഓ​ഗസ്റ്റ് 22നകം നൽകുമെന്നായിരുന്നു വാ​ഗ്ദാനം. ഇതവുസരിച്ച് 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം ഇനിയും ജീവനക്കാരുടെ കയ്യിലെത്തിയിട്ടില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാൻ വൈകുന്നതാണ് ശമ്പളം കിട്ടാത്തതിന് കാരണം.

ശമ്പളത്തിനൊപ്പം ഓണം അലവൻസും നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. അലവൻസ് തുക നിശ്ചയിക്കാൻ തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മാനേജ്മെന്റും ഇന്ന് വൈകിട്ട് ചർച്ച നടത്തും. 2750 രൂപ അലവൻസ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.

അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണ കാര്യത്തിൽ സർക്കാരിൻറെ നിലപാട് എന്താണെന്ന് ചോദിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്നായിരുന്നു കോടതിയുടെ നിർദേശം. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.

cake tower new
LATEST NEWS