നഷ്ടപ്പെട്ട ഫോണുകള്‍ തേടിപ്പിടിച്ച് കേരള പൊലീസ്

Jul 7, 2025

കണ്ണൂര്‍: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മികവ് തുടര്‍ന്ന് കേരള പൊലീസ്. നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി.

നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ ഫോണുകളില്‍ ചിലത് കൈവശമുണ്ടായിരുന്നവര്‍ നേരിട്ട് എത്തിച്ചു നല്‍കി. മറ്റുള്ളവ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വഴിയും കൊറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്. പി ഐപിഎസ് ഫോണുകള്‍ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി. ലഭിച്ച ഫോണുകള്‍ സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.

സിഇഐആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാണ് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തിയത്. ഇതിന്റെ നടപടി ക്രമങ്ങളും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. സൈബര്‍ സെല്‍ എഎസ്‌ഐ എം ശ്രീജിത്ത് സിപിഒ ദിജിന്‍ രാജ് പികെ, എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബര്‍ സെല്‍ 300 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്.

cake tower new
LATEST NEWS
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2...