കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

Feb 21, 2026

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ തന്നെ മികച്ച പോലീസ് കേരള പോലീസ് ആണെന്നും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു. ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഡി വൈ എസ് പി മാരായ സന്തോഷ് കുമാർ ജി, ബിജു വി നായർ,കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്,സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ്, ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ് ,എസ് ഷമീർ, ഷിജു റോബർട്ട്,എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ ,അനിൽ എ എം എന്നിവർ സംസാരിച്ചു. റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തി.
8 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കണമെന്നും പോലീസിന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ ശക്തമായ ആവശ്യമുയർന്നു.

cake tower new
LATEST NEWS
ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ...

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും...