പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

Jan 1, 2026

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. ംഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ ഒക്ടോബറിലും ( 10% കുറവ് ) നവംബറിലും ( 42% കുറവ് ) ഡിസംബറിലും ( 28% കുറവ്) എന്നിങ്ങനെയാണ് തുലാമഴ ലഭിച്ചത്. 2024 ല്‍ തുലാവര്‍ഷ മഴയില്‍ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായിരുന്നത്. 487.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്നതാണ് തുലാവര്‍ഷ കലണ്ടര്‍.

കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ ഈ ആഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശരാശരി ഒരു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

cake tower new
LATEST NEWS
ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന....