കനത്ത മഴയ്‌ക്ക് സാധ്യത; നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

Apr 7, 2022

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കുന്നത്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാത ചുഴി ന്യുനമർദമായി ശക്തി പ്രാപിക്കാനുള്ള സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു.

cake tower new
LATEST NEWS
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ്...