ആറ്റിങ്ങൽ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും, ആറ്റിങ്ങൽ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്.പ്രശാന്ത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
’25 ലക്ഷത്തിന് ഏറനാട് സീറ്റ് ലീഗിന് വിറ്റു, നേതാക്കൾ കാട്ടു കള്ളൻമാർ’- സിപിഐക്കെതിരെ അൻവർ
ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ നേതൃത്വം ലീഗിനു സീറ്റ്...