സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ആറാം സ്ഥാനത്തേക്ക്

Dec 20, 2022

seena

കൊല്ലം: കേരളം സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഇവിടെ നിന്നാണ് ആറിലേക്ക് വീണത്. 82 പോയിന്റോടെ തമിഴ്നാട് ഒന്നാം സ്ഥാനത്തെത്തി. 77.5 പോയിന്റോടെ ഗുജറാത്താണ് രണ്ടാമത്.

മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഹിമാചല്‍പ്രദേശുമാണ്. പശ്ചിമ ബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകള്‍ നേടി അഞ്ചാം സ്ഥാനത്ത്. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പദ്ധതി നിര്‍വഹണം എന്നിവയിലും സംസ്ഥാനത്തിന്റെ പ്രകടനം മോശമായി.

വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് മികവ് ആവര്‍ത്തിക്കാനായില്ല.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...