തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും മെഗാക്വിസില്‍ പങ്കെടുക്കാം.
മെഗാക്വിസില്‍ പങ്കെടുക്കാനായി https://keraleeyam.kerala.gov.in – ല്‍ രജിസ്റ്റര്‍ ചെയ്യണം. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഫിനാലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും, കൂടാതെ മെമന്റോ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും സമ്മാനിക്കും.


















