കേരളോത്സവം 2021: 30 വരെ രജിസ്റ്റര്‍ ചെയ്യാം

Nov 25, 2021

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2021 ല്‍ പങ്കെടുക്കാന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിക്കുന്നത്. www.keralotsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന രജിസട്രേഷന്‍ നമ്പരും കോഡും ഉപയോഗിച്ച് മത്സരത്തിനായി റെക്കോര്‍ഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യണം.

മത്സര വീഡിയോകള്‍ ബ്ലോക്ക് തലത്തില്‍ വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിനുശേഷം ഒരിനത്തില്‍ നിന്ന് അഞ്ച് എന്‍ട്രികള്‍ വീതമാണ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുക. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് വീണ്ടും വീഡിയോ അപ്‌ലോഡ് ചെയ്യണം. ജില്ലാ-സംസ്ഥാന തല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2555740, 9847133866, 9946593540.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...