അഴൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം; എം.എഫ്.എ മാടൻവിള ചാമ്പ്യന്മാർ

Nov 19, 2022

seena

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ എം.എഫ്.എ മാടൻവിള ചാമ്പ്യന്മാരായി. മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എം.എഫ്.എ മാടൻവിള എതിരാളികളായ അഴൂർ എഫ്.സി യെ തകർത്തത്. എം.എഫ്.എയ്ക്ക്‌ വേണ്ടി മുന്നേറ്റ താരം ബിലാലാണ് രണ്ട് ഗോളുകളും നേടിയത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കളിയിലുടനീളം എം.എഫ്.എ ആധിപത്യം സ്ഥാപിച്ചപ്പോൾ അഴൂർ എഫ്.സിയ്ക്ക്‌ ലഭിച്ചത് ഒരു സെൽഫ് ഗോൾ മാത്രമാണ്. എം.എഫ്.എ ഡിഫൻഡർ നൽകിയ മൈനസ് പാസ്സ് അബദ്ധവശാൽ ഗോളിയുടെ കാലിൽ നിന്നും മിസ്സ് ആവുകയായിരുന്നു. ഇതോടെ ബ്ലോക്ക് തലത്തിൽ നടക്കുന്ന ടൂർണമെന്റിൽ അഴൂർ പഞ്ചായത്തിനെ പ്രതിനിധീകരിക്കുക എം.എഫ്.എ മാടൻവിളയാണ്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...