മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

Nov 3, 2025

കണ്ണൂര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.

കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന. പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

LATEST NEWS
പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ നവംബർ 4, 5...