‘എല്ലാവരും തുല്യരാണ് നമ്മൾ ഒരുമിച്ച് മുന്നേറും’; ഭിന്നശേഷി വാരാചരണ പരിപാടികളുമായി കിളിമാനൂർ ബിആർസി

Dec 3, 2021

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. നവംബർ 27 മുതൽ ആരംഭിച്ച പരിപാടിയായ വർണ്ണ ചിറകുകൾ ലോക ഭിന്നശേഷി ദിനമായ ഇന്ന് അവസാനിക്കും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കു മായിവിരൽത്തുമ്പിലെ മായാജാലം,സൃഷ്ടി, സർഗം, കരവിസ്മയം, ഒപ്പം ചേരാം ഒത്തുചേരാം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ഗൃഹാധിഷ്ഠത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്ക് ചങ്ങാതിക്കൂട്ടം പദ്ധതി പുനരാരംഭിച്ചു. എട്ട് പഞ്ചായത്തുതല കേന്ദ്രങ്ങളിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന , പഴയകുന്നുമ്മൽ കെ രാജേന്ദ്രൻ , നാവായിക്കുളം ബേബി രവീന്ദ്രൻ , കിളിമാനൂർ ടി ആർ മനോജ്, കരവാരം വി ഷിബുലാൽ, പുളിമാത്ത് ജി ശാന്തകുമാരി, നഗരൂർ ഡി സ്മിത, മടവൂർ എം ബിജുകുമാർ ,കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ചിത്രം പതിച്ച മെമന്റോ,ഡ്രോയിങ് ബുക്ക് , വർണ്ണ പെൻസിലുകൾ , മിഠായി പലഹാരങ്ങൾ എന്നിവ സമ്മാനിച്ചു. ചങ്ങാതിക്കൂട്ടം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞുo ലാപ്ടോപ്പിൽ പഠനവിഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുo ചിത്രം വരച്ചും കുട്ടികളെ സന്തോഷിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂകേറ്റർമാർ വിതരണം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ സാബു വി ആർ പദ്ധതിക്ക് നേതൃത്വം നൽകി.ജനപ്രതിനിധികൾ,സ്കൂൾ പ്രഥമാധ്യാപകർ,സി ആർ സി കോഡിനേറ്റർമാർ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാരാചരണ സമാപന ദിവസമായ ഇന്ന് ലോക ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എ ഷൈലജാബീഗം ഉദ്ഘാടനം നിർവ്വഹിക്കും.മുഖ്യാതിഥിയായി സിനി ആർട്ടിസ്റ്റ് എൻ കെ കിഷോർ പങ്കെടുക്കും.

LATEST NEWS