കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു; ചടങ്ങ് ഏപ്രിൽ 2ന്

Apr 1, 2025

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ പ്രഖ്യാപന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു ഐഎഎസ് ഏപ്രിൽ 2, 3 മണിക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് നിർവഹിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 86 വിദ്യാലയങ്ങളും 7 കലാലയങ്ങളും 18 ടൗണുകളും 13 പൊതു സ്ഥലങ്ങളും 2051 അയൽക്കൂട്ടങ്ങളും 225 അംഗനവാടികളും ആണ് ഹരിത പ്രഖ്യാപനങ്ങൾക്ക് സജ്ജം ആയിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് വേണ്ട മാധ്യമ പ്രാധാന്യം നൽകണമെന്ന് അറിയിക്കുന്നു.

LATEST NEWS
തങ്കമണി (69) നിര്യാതയായി

തങ്കമണി (69) നിര്യാതയായി

കല്ലമ്പലം: തോട്ടയ്ക്കാട് മണിമന്ദിരത്തിൽ പരേതനായ സരസപ്പൻ പിള്ളയുടെ ഭാര്യ തങ്കമണി (69) നിര്യാതയായി....

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ...