കിംസ് ഹെൽത്ത്‌ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Mar 29, 2023

seena

ആറ്റിങ്ങൽ: കിംസ് ഹെൽത്ത്‌ കെയർ ന്റെ നേതൃത്വത്തിൽ കുറക്കട മരങ്ങാട്ട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി പരിശോധനകളാണ് നടത്തിയത്. രോഗനിർണ്ണയം നടത്തിയവർക്ക് കിംസ് മെഡിക്കൽസ്ന്റെ ആറ്റിങ്ങൽ സെന്ററിൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

തുടർന്നു വരുന്ന ആറു മാസക്കാലത്തെ ലബോറട്ടറി പരിശോധനകളിലും 15% ശതമാനം ഇളവ് അനുവദിക്കും എന്ന് മെഡിക്കൽ ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം അറിയിച്ചു. ഡോക്ടർ ആഷിന, നഴ്‌സ്‌ ലിസ, ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റിനും തുടർന്ന് നടന്ന പൊങ്കാല സമർപ്പണത്തിനും എത്തിയ വലിയൊരു വിഭാഗത്തിന് ക്യാമ്പിന്റെ മികച്ച സേവനം ലഭ്യമായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

cake tower new
LATEST NEWS