കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ നടുത്തളത്തിലിറങ്ങി ബിജെപി, എസ്ഡിപിഐ, കോൺഗ്രസ് വിമത ജനപ്രതിനിധികൾ

Oct 29, 2021

കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര മീറ്റിങ്ങിൽ മീറ്റിംഗ് ഹാളിന്റെ നടുത്തളത്തിലിറങ്ങി എസ്ഡിപിഐ, ബിജെപി, കോൺഗ്രസ് വിമത ജനപ്രതിനിധികൾ മുദ്രാവാക്യം വിളിക്കുകയും കമ്മറ്റി തടസ്സപ്പെടുത്തുകയും ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് നടുത്തളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ കത്തുന്നില്ല എന്നും, നിരവധി തവണ പരാതി പറഞ്ഞിട്ടും അതിൽ നടപടിയെടുക്കാത്ത പ്രസിഡന്റനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ആണ് സമര പരിപാടികൾ അരങ്ങേറിയത്. ഈ സമരപരിപാടികൾ അരങ്ങേറുമ്പോൾ കാഴ്ചക്കാരായി കോൺഗ്രസിലെ നാല് ജനപ്രതിനിധികൾ ഭരണസമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

സമരത്തിൽ ബിജെപി ജനപ്രതിനിധികളായ ഒന്നാം വാർഡ് മെമ്പർ ആശാ, പതിനാറാം വാർഡ് മെമ്പർ അനീഷ്, എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച പന്ത്രണ്ടാം വാർഡ് മെമ്പർ സൈജ നസീർ, ആറാം വാർഡിൽ നിന്നും കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച മാമം നട അനീഷ് എന്നിവർ പങ്കെടുത്തു. 30 മിനുട്ടോളം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ ജനപ്രതിനിധികളെ അടിയന്തരമായി തെരുവുവിളക്കുകൾ കത്തിക്കാം എന്ന് പ്രസിഡന്റ് നൽകിയ ഉറപ്പിന്മേലാണ് സമരപരിപാടികൾ അവസാനിപ്പിച്ചത്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...