കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സബ്സിഡി നിരക്കിൽ കാലിതീറ്റ എന്ന പദ്ധതിയുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ നിർവ്വഹിച്ചു. മുടപുരം ക്ഷീരോത്പാദക സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് എൻ.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ, കടയറ ജയചന്ദ്രൻ, സംഘം സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു.

ക്ഷീരോത്പാദക സംഘങ്ങൾ വഴി 50% സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ കർഷകർക്ക് വിതരണം ചെയ്യുന്നത്. കൂടാതെ ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ക്ഷീര സമൃദ്ധി, കന്നുകുട്ടി പരിപാലനം, സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് പശുക്കളെ വാങ്ങുന്നന്നതിനു സബ്സിഡി നൽകുന്ന വിധം ക്ഷീര ഗ്രാമം പദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്.

ക്ഷീര ഗ്രാമം പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് സബ്സിഡിയോടെ ക്ഷീര കർഷകർക്ക് പശുവിനെ വാങ്ങാൻ ബാങ്ക് വായ്പ നൽകുന്നതിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ പൂർണ്ണമായും സൗജന്യമായി തൊഴുത്ത് നിർമ്മിക്കുന്നത്തിനും കൃഷി- മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പുകളുടെ ഏകോപനത്തോടെ പാലുത്പാദനം വർദ്ധിപ്പിക്കാനും അത് വഴി വരുമാന വർദ്ധനവും ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നതാണ് ക്ഷീരഗ്രാമം പദ്ധതി.

















