ചിറയിൻകീഴ്: കിഴുവിലം ജിവിആർഎം യൂ.പി സ്കൂളിലെ അവധിക്കാലക്യാമ്പ് ‘കിലുക്കാംപെട്ടി’യുടെ ഉത്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് അധ്യക്ഷ മനോന്മണി നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വിനീത, വാർഡ്മെമ്പർ പ്രസന്ന, സാമൂഹിക പ്രവർത്തകൻ ദീപു എന്നിവർ പങ്കെടുത്തു.
എസ്ആർജി കൺവീനർ രഞ്ജുഷ, ഐ റ്റി കോർഡിനേറ്റർ മനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രാമചന്ദ്രൻ നയിച്ച പാടാം രസിക്കാം എന്ന നാടൻപാട്ടുകളുടെ അവതരണവും, രാജൻബാബുവിന്റെ വരവിസ്മയം എന്ന ചിത്രരചന ക്ലാസും, അദ്ധ്യാപിക ഗിരിജയുടെ രസക്കൂട്ട് എന്ന ശാസ്ത്രപരീക്ഷണ ക്ലാസും ഈ അവധിക്കാലക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു.


















