കിഴുവിലം ഗ്രാമ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ അടിയന്തരമായി കത്തിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, പൊതുജനങ്ങൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനപ്രതിനിധികളായിട്ടുള്ള 9 ആം വാർഡ് മെമ്പർ ജെ. ഗോപകുമാർ , 14-ആം വാർഡ് മെമ്പർ ആർ. രജിത , 18-ആം വാർഡ് മെമ്പർ ടി.എസ് സുനിൽ എന്നിവർ ഇന്ന് രാവിലെ 11 മണി മുതൽ 1 മണി വരെ പഞ്ചായത്ത് അങ്കണത്തിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ യഥാസമയം നട പ്പിലാക്കാതിരിക്കുകയും പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയ ബന്ധിതമായി നൽകാതിരിക്കുകയും , തെരുവ് വിളക്ക് കത്തിക്കുന്നതിനായി പഞ്ചായത്ത് ഫണ്ട് വിലയിരുത്തി ഇന്റർവ്യൂ നടത്തി ദിവസ വേതനാടിസ്‌ഥാനത്തിൽ ആളെ നിയമിക്കുകയും നിർവഹണ ഉദ്ദ്യോഗസ്ഥർ അത് യഥാസമയം നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം.

ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി
ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു....