കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ ചങ്ങാതിക്ക് ഒരു തൈ കൈമാറൽ എന്ന പരിപാടി കിഴിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ് ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സതീഷ് കുമാർ എസ് വൃക്ഷത്തൈകൾ കൈമാറി.
കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹവും മനുഷ്യൻ എന്ന രീതിയിൽ പരസ്പര സൗഹൃദവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് സൈജാ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപകൻ ഷൈജു സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനീഷ് ജി ജി ആശംസകൾ അർപ്പിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ സ്കൂൾതല സ്പോർട്സ് മീറ്റിന്റെ സല്യൂട്ട് സ്വീകരിച്ചു.