പൊതുസ്ഥലത്ത് ശുചിമുറി മാലിന്യ നിക്ഷേപം, നിയന്ത്രിക്കാനാകാതെ അധികൃതർ

Jan 16, 2026

കല്ലമ്പലം: ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമായി കല്ലമ്പലവും സമീപം മേഖലകളും. നിരന്തരം ഇത് ആവർത്തിച്ചിട്ടും നടപടി സ്വീകരിക്കാൻ ആകാതെ അധികൃതർ. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത് തുടരുന്നതെന്ന് നാട്ടുകാർ.

നാവായിക്കുളം മങ്ങാട്ടുവാതുക്കൽ തോട്ടിൽ വ്യാഴാഴ്ചയും രാത്രി കക്കൂസ് മാലിന്യം കൊണ്ട് തള്ളി. ഇതേ സ്ഥലത്ത് നേരത്തെയും പലതവണ മാലിന്യം തള്ളിയിരുന്നു. പെട്രോൾ പമ്പിനോട് ചേർന്ന്‌ രാത്രി ഒന്നിനും മൂന്നിനും ഇടയിലാണ് മാലിന്യം ഒഴുക്കുന്നത്. നമ്പർ പ്ലേറ്റ് മറച്ച് വച്ച വാഹനം പോകുന്നത് കണ്ടതായി നാട്ടുകാർ ആരോപിച്ചു. മാലിന്യം അടിക്കുന്ന വാഹനം ഈ മേഖലയിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കണ്ടുപിടിക്കാവുന്നതാണ്.

നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. കല്ലമ്പലം പോലീസ് ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. നാട്ടുകാരും വാർഡ് മെമ്പറും രേഖാമൂലം പരാതി കൊടുത്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നേരത്തെ ഗ്രാമപഞ്ചായത്തും പരാതിപ്പെട്ടിരുന്നു.

നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മങ്ങാട്ടുവാതുക്കൽ തോട്ടിലെ ജലം. പലരും കുളിക്കുന്നതിനും തുണി അലക്കുന്നതിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഈ തോടിന് ആശ്രയിക്കുന്നുണ്ട്. മങ്ങാട്ട് വാതുക്കൾ നിന്ന് താഴോട്ടുള്ളവർ തോട്ടിൽ ഇറങ്ങുകയോ പശുവിനെ കുളിപ്പിക്കുകയോ ചെയ്യരുത് എന്ന് വാർഡ് മെമ്പർ അറിയിച്ചു.

ആറ്റിങ്ങലും സമീപ മേഖലകളിലും നേരത്തെ പലതവണ കക്കൂസ് മാലിന്യ നിക്ഷേപം നടത്തപ്പെട്ടെങ്കിലും വാഹനങ്ങൾ കണ്ടുപിടിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെ ആ മേഖലയിൽ അത് കൂടുതലായി ഉണ്ടായിട്ടില്ല. യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് കല്ലമ്പലം മേഖല സമീപകാലത്തായി കക്കൂസ് മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മാലിന്യ നിക്ഷേപം.

cake tower new
LATEST NEWS
‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന്...

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം...