സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 75-ാം വർഷത്തിൽ 75 സ്വാതന്ത്ര്യ സ്‌മൃതി വൃക്ഷവുമായി ബിആർസി കളിമാനൂർ

Oct 2, 2021

കിളിമാനൂർ: സ്വാതന്ത്ര്യലബ്ദ്ധിയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നടത്തുന്നു.ഗാന്ധി ജയന്തി ദിനത്തിൽ കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ 75 വിദ്യാലയ അങ്കണങ്ങളിൽ പേരമരങ്ങൾ നട്ട് സ്വാതന്ത്ര്യ സ്മൃതി വൃക്ഷം എന്ന് നാമകരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ബി ആർ സി അങ്കണത്തിൽ പേരമരം നട്ട് പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ വി ആർ സാബു പദ്ധതി വിശദീകരണം നടത്തി.

75 ആഴ്ച്ച നീണ്ടു നിൽക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചന, ദേശഭക്തിഗാന മതസ്തരത്തിന്റെ വിജയികൾക്കും വിദ്യാലയങ്ങൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡോക്കുമെന്ററി,കലാ പരിപാടികൾ,തുടങ്ങി ഒട്ടനവധി പരിപാടികൾ വരും ആഴ്ച്ചകളിൽ നടക്കും. ഉദ്ഘാടന വേളയിൽ നടന്ന മജീഷ്യൻ ഷാജു കടക്കലിന്റെ സല്യൂട്ട് ഇന്ത്യ മാജിക്‌ ഷോ എല്ലാവർക്കും കൗതുകമായി മാറി.

ഗാന്ധി ജയന്തിയുടെ ഭാഗമായി സേവനദിന പ്രവർത്തനങ്ങൾ നടന്നു.കിളിമാനൂർ ഗ്രാമപ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എൻ രത്നകുമാർ, എ ഇ ഒ പ്രദീപ് വി എസ് ,ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ടി ആർ ഷീജാ കുമാരി, സ്റ്റാഫ് സെക്രട്ടറി ഷീബ കെ എന്നിവർ സംസാരിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു.ബി ആർ സി പരിശീലകൻ വിനോദ് ടി സ്വാഗതവും അമൃതമഹോത്സവം കോ ഓർഡിനേറ്റർ റസിയാ ബീഗം നന്ദിയും പറഞ്ഞു.

+

LATEST NEWS