കിളിമാനൂർ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കിളിമാനൂർ ബി ആർ സി പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി ആർ സി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവ്വഹിച്ചു. ചലന പരിമിതി,ബുദ്ധി പരിമിതി ,ശ്രവണ പരിമിതി എന്നീ വിഭാഗങ്ങളിലായി 37 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന ഡി എസ് ചെയർമാനായും പീഡിയാട്രീഷ്യൻ ഡോ അനസ് കെ, ഇ എൻ ടി വിഭാഗം ഡോ എൻ സുൽഫി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോ. അനിജി വി ആർ,ഡോ. ശ്രീലാൽ എ, ഓർത്തോ വിഭാഗം ഡോ ഹെലൻ ഡയാന ജോസഫ് എന്നീ വിദഗ്ദ്ധർ ക്യാമ്പിൽ കുട്ടികളെ പരിശോധിക്കുകയും അർഹരായ കുട്ടികൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, യു ഡി ഐഡി കാർഡ് നൽകി. സഹായ ഉപകരണങ്ങൾ ആവശ്യമായവർക്ക് എസ് എസ് കെ ഉപകരണങ്ങൾ വിതരണം ചെയ്യും.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ രശ്മി ടി എൽ ക്യാമ്പ് പ്രവർത്തനം വിശദീകരിച്ചു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെ സജികുമാർ,സി ആർ സി കോ ഓർഡിനേറ്റർ സ്മിത പി കെ എന്നിവർ സംസാരിച്ചു. ബി പി സി സാബു വി ആർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ ലാലി സി നന്ദിയും പറഞ്ഞു.