മികവിലേക്കുയരാൻ പ്രാദേശിക പ്രതിഭാ കേന്ദ്രം

Nov 25, 2021

കിളിമാനൂർ ബി.ആർ.സി യുടെ പള്ളിക്കൽ പ്ലാച്ചിവിള അംഗൻവാടിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ഫർണിച്ചർ വിതരണവും പഠനോപകരണ വിതരണവും നടന്നു. സമഗ്ര ശിക്ഷ കേരള കിളിമാനൂർ ബി ആർ സി മുഖേന ലഭ്യമാക്കിയ പഠന ഉപകരണങ്ങൾ ഡി വി എൽ പി എസ് പൈവേലിയിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിതരണം നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഹസീന ഫർണിച്ചർ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടന്ന പ്രതിഭാ സംഗമം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ഐ മുബാറക് ഉദ്ഘാടനം ചെയ്തു. പ്രതിഭാ കേന്ദ്രത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് കിളിമാനൂർ എഇഒ പ്രദീപ് പഠനോപകരണങ്ങൾ നല്കി.

കോവിഡ് സമയത്ത് ഉൾപ്പെടെ കുട്ടികളുടെ പ്രതിഭ തെളിയിക്കുന്നതിനുള്ള മികവാർന്ന പരിപാടികൾ സമഗ്ര ശിക്ഷയുടെ കീഴിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ നടക്കുന്നുവെന്ന് ആശംസകൾ അറിയിച്ച കിളിമാനൂർ ബി.പി. സി. സാബു വി. ആർ പറഞ്ഞു. ബി ആർ സി പരിശീലകൻ വിനോദ് ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക കല സ്വാഗതമാശംസിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ ജി നായർ രഘുത്തമൻ എന്നിവർ സംസാരിച്ചു. സി ആർ സി കോഡിനേറ്റർ റസിയ ബീഗം പദ്ധതി വിശദീകരിച്ചു. ബി.ആർ.സി പരിശീലകൻ ഷാനവാസ് അധ്യാപകരായ ടി.പി പ്രീത, ഷീബ, എൽ സജിനി, എസ് സുബി , എസ് പി പ്രവീണ, ഷിനു മോഹൻ , എൻ നിഷ മോൾ, വിനോദ് കെ. എസ് , ജോയ്നർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഭാ കേന്ദ്രം എഡ്യുക്കേഷണൽ വോളണ്ടിയർ ആതിര നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

LATEST NEWS
നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്...

എല്‍പി ക്ലാസ് മുതല്‍ ബോധവത്കരണം; ലഹരി വിപത്തിനെ ചെറുക്കാന്‍ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

എല്‍പി ക്ലാസ് മുതല്‍ ബോധവത്കരണം; ലഹരി വിപത്തിനെ ചെറുക്കാന്‍ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും...